Sunday, December 11, 2011

ചെമ്മീന്‍ കറി

ആവശ്യമുള്ള സാധനങ്ങള്‍

1.ചെമ്മീന്‍ - അരകിലോ
2. ചെറിയ ഉള്ളി - 200 ഗ്രാം   
3. പച്ചമുളക് - 2 എണ്ണം
4. തക്കാളി - 1
5. വെളുത്തുള്ളി - വലിയ 1
6. ഇഞ്ചി - ഒരു കഷണം 
7. മുളകുപൊടി - 1 സ്പൂണ്‍
8. മല്ലിപൊടി - 1 സ്പൂണ്‍
9. മഞ്ഞള്‍പൊടി - കാല്‍ സ്പൂണ്‍
10. മസാല - അര സ്പൂണ്‍ 
11.ഉപ്പു, കറിവേപ്പില - ആവശ്യത്തിനു 
തയ്യാറെടുപ്പ്
ഉള്ളി, പച്ചമുളക്, വെളുത്തുള്ളി  എന്നിവ നീളത്തില്‍ അരിയുക. തക്കാളി നീളത്തില്‍ വലുതായി അരിയുക.ഇഞ്ചി ചെറുതായി അരിയുക.
പാകം ചെയ്യുന്ന വിധം
മഞ്ചട്ടി അടുപ്പതുവെച്ചു കടുക് വറുക്കുക.  പച്ചമുളക്, ഉള്ളി, ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില ഇവകൂടി വഴറ്റുക. അതിലേക്കു ചെമ്മീന്‍ ചേര്‍ത്തിളക്കുക . ചെമ്മീന്‍ നന്നായി വഴന്നുകഴിയുംപോള്‍ ൭ മുതല്‍ 9 വരെയുള്ള ചേരുവകള്‍ ചേര്‍ത്ത് വഴറ്റുക. ഉപ്പും, കൊഞ്ച് വേവാന്‍ ആവശ്യമായ വെള്ളവും ചേര്‍ക്കുക. കറി  തിളച്ചു വറ്റാറാകുമ്പോള്‍ തക്കാളി അരിഞ്ഞിടുക. മസാലയും ചേര്‍ത്തിളക്കി വെയ്ക്കുക. കറി കുറുകി പാകമാകുമ്പോള്‍ കറിവേപ്പിലയിട്ട് അടുപ്പില്‍നിന്ന് ഇറക്കി വെയ്ക്കുക. 

Friday, July 1, 2011

മുട്ട റോസ്റ്റ്

ആവശ്യമുള്ള സാധനങ്ങള്‍
1. മുട്ട- 5
2. സവാള-  3 എണ്ണം
3. പച്ചമുളക് - 2 എണ്ണം
4. വെളുത്തുള്ളി - 2 അല്ലി 
5. മുളകുപൊടി - 1ടി.സ്പൂണ്‍
6. മല്ലിപൊടി - 1 ടി.സ്പൂണ്‍
7. മഞ്ഞള്‍പൊടി - അര ടി.സ്പൂണ്‍
8. മസാല - അര ടി.സ്പൂണ്‍ 
9. ഉപ്പു, കറിവേപ്പില - ആവശ്യത്തിനു 

തയ്യാറെടുപ്പ് 

മുട്ട പുഴുങ്ങി തോടുകളഞ്ഞു വെയ്ക്കുക. സവാള കുറുകെ  മുറിച്ചു  ചെറുതായി അരിയുക. പച്ചമുളക്, വെളുത്തുള്ളി  എന്നിവ നീളത്തില്‍ അരിയുക.പെരുംജീരകം അല്ലെങ്കില്‍  ഗരം മസാലപൊടി തയ്യാറാക്കുക.
പാകം ചെയ്യുന്ന വിധം

ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച്  കടുക് വറുക്കുക.അതിലേക്കു 2-4 വരെയുള്ള ചേരുവകള്‍ ഇട്ടു വഴറ്റുക. ഉള്ളി വഴന്നു തുടങ്ങുമ്പോള്‍ മുളകുപൊടി, മല്ലിപൊടി, മഞ്ഞള്‍പൊടി, ഉപ്പു എന്നിവകൂടി ചേര്‍ത്ത് വഴറ്റുക. ഉള്ളി വഴന്നു കഴിയുമ്പോള്‍ വെള്ളം ചേര്‍ത്ത് വേവിക്കുക. വെന്തുകഴിയുമ്പോള്‍ മസാല ചേര്‍ക്കുക. മുട്ടകൂടി ചേര്‍ത്തിളക്കി ചെറുതീയില്‍ 2 മിനിറ്റ് വെച്ചിരുന്നിട്ടു അടുപ്പില്‍നിന്നു ഇറക്കിവെയ്ക്കുക.