ആവശ്യമുള്ള സാധനങ്ങള്‍
1. ബീന്‍സ് - 250 ഗ്രാം
2. സവാള - 1
3. പച്ചമുളക്-1
4. തേങ്ങ - അര മുറി
5. മഞ്ഞള്‍പൊടി - കാല്‍ ടിസ്പൂണ്‍
6. മുളകുപൊടി - അര ടിസ്പൂണ്‍
7. ജീരകം - അര ടി.സ്പൂണ്‍
8. വെളുത്തുള്ളി- 3 അല്ലി
9. ഉപ്പ്, കറിവേപ്പില - പാകത്തിന്
തയ്യാറെടുപ്പ്
ബീന്‍സ് കഴുകി കനംകുറച്ച് വട്ടത്തില്‍ അരിയുക. സവാളയും പച്ചമുളകും കനം കുറച്ചു ചെറുതായി അരിയുക.5 - 8 വരെയുള്ള ചേരുവകള്‍ ചതച്ചെടുക്കുക.
പാകം ചെയ്യുന്ന വിധം
ഒരു ചീനച്ചട്ടിയില്‍ ബീന്‍സ്, ഉള്ളി, അരപ്പ്, ഉപ്പ്, കറിവേപ്പില എന്നിവ മിക്സ് ചെയ്തു വേവന്‍ ആവശ്യത്തിനു വെള്ളവും ചേര്‍ത്ത് വേവിച്ചു തോത്തിയെടുക്കുക. ഒരു പാത്രത്തില്‍ കടുക് വറുത്തു തോരനിലിട്ടു ഇളക്കി എടുക്കുക.
No comments:
Post a Comment