ഗോതമ്പ് പൊടിയില്‍ ഉപ്പ്, വെള്ളം, ഒരു ടീസ്പൂണ്‍ നെയ്യ് ഇവ ചേര്‍ത്ത് ദോശ ഉണ്ടാക്കാന്‍ പരുവത്തില്‍ മാവുണ്ടാക്കുക. നെയ്യ് ആവശ്യമെങ്കില്‍ മാത്രം ചേര്‍ത്താല്‍ മതി. അടക്കുള്ളില്‍ വെയ്ക്കാനുള്ള തേങ്ങയും പഞ്ചസാരയും ഏലയ്ക്കയും ചേര്‍ത്ത് ഇളക്കി വെയ്ക്കുക. ഒരു പാന്‍ അടുപ്പില്‍ വെച്ച് ദോശ ഉണ്ടാക്കുക.ദോശഒരു വശം തിരിചിട്ടതിനു ശേഷം തേങ്ങ-പഞ്ചസാര മിക്സ് , ദോശയുടെ പകുതി ഭാഗത്ത് പരത്തി വെച്ച് ദോശ മടക്കുക. അട പാകത്തിന് രണ്ടു സൈഡും മൂപ്പിചെടുക്കുക. ചൂടോടെ ഉപയോഗിക്കുക.
Tuesday, December 30, 2014
ഗോതമ്പ് അട

പെപ്പര്‍-ചിക്കന്‍ മസാല
ആവശ്യമുള്ള സാധനങ്ങള്‍
1. ചിക്കന്‍ - 1കിലൊ
3. ഇഞ്ചി - ഒരു കഷണം
4. വെളുത്തുള്ളി - വലിയ ഒരെണ്ണം
5. പച്ചമുളക് - 3
6. മല്ലിപ്പൊടി - 1.5 ടേബിള്‍സ്പൂണ്‍
7. മഞ്ഞള്‍പ്പൊടി - കാല് ടേബിള്‍സ്പൂണ്‍
8. കുരുമുളകുപൊടി -1ടേബിള്‍സ്പൂണ്‍
9. മല്ലിയില -
10. തേങ്ങാപാല്‍ - 1 കപ്പ്
11. മസാല - 1 സ്പൂണ്‍
12. ഉപ്പ്, കറിവേപ്പില, എണ്ണ എന്നിവ പാകത്തിന്
തയ്യാറെടുപ്പ് ഉള്ളി, പച്ചമുളക് ഇവ നീളത്തില്‍ ചെറുതായി അരിയുക. ഇഞ്ചി, വെളുത്തുള്ളി എന്നിവ ചതയ്ക്കുക.
പാകം ചെയ്യുന്ന വിധം
ഒരു പാത്രത്തില്‍ കടുക് വറുത്തു ഉള്ളി, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില എന്നിവ ഇട്ടു വഴറ്റുക. വഴന്നു കഴിയുമ്പോള്‍ 6 മുതല്‍ 8 വരെയുള്ള ചേരുവകള്‍ ചേര്‍ത്ത് നന്നായി വഴറ്റുക. ചിക്കന്‍ അതിലേക്കു ഇട്ടു വഴറ്റുക. നന്നായി വഴന്നു കഴിയുമ്പോള്‍ ഉപ്പും, ചിക്കന്‍ വേവാന്‍ ആവശ്യമായ വെള്ളവും ചേര്‍ത്ത് ഇളക്കി വേവിക്കുക. ചിക്കന്‍ വെന്തു കഴിയുമ്പോള്‍ മസാല കൂടി ചേര്‍ത്ത് അടച്ചുവെച്ചു ചെറുതീയില്‍ വേവിക്കുക. കറി വെന്തു കുറുകുമ്പോള്‍ തേങ്ങാപാല്‍ ചേര്‍ക്കുക. ഒരു പിടി മല്ലിയില കൂടി ഇട്ടു ഇറക്കി വെയ്ക്കുക.
Sunday, December 21, 2014
ഗോതമ്പ്-കാരറ്റ് പുട്ട്
പുട്ടിനുവേണ്ടി ഗോതമ്പ് പൊടിയോ ആട്ടമാവോ (വറുത്തത് ) ഉപയോഗിക്കാം. ഒരു തവി ഗോതമ്പ് പൊടി എടുത്തു ഉപ്പും വെള്ളവും ഒരു നുള്ള് ജീരകം ചതച്ചതും ചേര്‍ത്ത് പുട്ടിന്റെ പരുവത്തില്‍ കുഴക്കുക.കുറേശ്ശെ വെള്ളം ഒഴിച്ചു വേണംപൊടി നനയ്ക്കാന്‍. (നനവ് കൂടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം). പുട്ട് സോഫ്ടാവാന്‍ വേണ്ടി ഇതു മിക്സിയിലിട്ടു അടിചെടുക്കണം. ഒരു കാരറ്റ് ഗ്രേറ്റ് ചെയ്യുക. തേങ്ങ ചിരകി വെയ്ക്കുക. പുട്ടിന്റെമാവും കാരറ്റും തേങ്ങയും ഇടകലര്‍ത്തിയിട്ട് ഇടലി പാത്രത്തില്‍ വെച്ചോ, പുട്ടു കുറ്റിയില്‍ ലയറായി ഇട്ടോ പുട്ട് ഉണ്ടാക്കാം.
Subscribe to:
Posts (Atom)