ആവശ്യമുള്ള സാധനങ്ങള്‍
1. ചിക്കന്‍ - 1കിലൊ
3. ഇഞ്ചി - ഒരു കഷണം
4. വെളുത്തുള്ളി - വലിയ ഒരെണ്ണം
5. പച്ചമുളക് - 3
6. മല്ലിപ്പൊടി - 1.5 ടേബിള്‍സ്പൂണ്‍
7. മഞ്ഞള്‍പ്പൊടി - കാല്‍ ടേബിള്‍സ്പൂണ്‍
8. കുരുമുളകുപൊടി -1ടേബിള്‍സ്പൂണ്‍
9. മല്ലിയില -
10. തേങ്ങാപാല്‍ - 1 കപ്പ്
11. മസാല - 1 സ്പൂണ്‍
12. ഉപ്പ്, കറിവേപ്പില, എണ്ണ എന്നിവ പാകത്തിന്
തയ്യാറെടുപ്പ് ഉള്ളി, പച്ചമുളക് ഇവ നീളത്തില്‍ ചെറുതായി അരിയുക. ഇഞ്ചി, വെളുത്തുള്ളി എന്നിവ ചതയ്ക്കുക.
പാകം ചെയ്യുന്ന വിധം
ഒരു പാത്രത്തില്‍ കടുക് വറുത്തു ഉള്ളി, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില എന്നിവ ഇട്ടു വഴറ്റുക. വഴന്നു കഴിയുമ്പോള്‍ 6 മുതല്‍ 8 വരെയുള്ള ചേരുവകള്‍ ചേര്‍ത്ത് നന്നായി വഴറ്റുക. ചിക്കന്‍ അതിലേക്കു ഇട്ടു വഴറ്റുക. നന്നായി വഴന്നു കഴിയുമ്പോള്‍ ഉപ്പും, ചിക്കന്‍ വേവാന്‍ ആവശ്യമായ വെള്ളവും ചേര്‍ത്ത് ഇളക്കി വേവിക്കുക. ചിക്കന്‍ വെന്തു കഴിയുമ്പോള്‍ മസാല കൂടി ചേര്‍ത്ത് അടച്ചുവെച്ചു ചെറുതീയില്‍ വേവിക്കുക. കറി വെന്തു കുറുകുമ്പോള്‍ തേങ്ങാപാല്‍ ചേര്‍ക്കുക. ഒരു പിടി മല്ലിയില കൂടി ഇട്ടു ഇറക്കി വെയ്ക്കുക.
No comments:
Post a Comment