Tuesday, December 30, 2014

ഗോതമ്പ് അട


ഗോതമ്പ് പൊടിയില്‍ ഉപ്പ്, വെള്ളം, ഒരു ടീസ്പൂണ്‍ നെയ്യ്  ഇവ ചേര്‍ത്ത് ദോശ ഉണ്ടാക്കാന്‍ പരുവത്തില്‍ മാവുണ്ടാക്കുക. നെയ്യ് ആവശ്യമെങ്കില്‍ മാത്രം ചേര്‍ത്താല്‍ മതി. അടക്കുള്ളില്‍ വെയ്ക്കാനുള്ള തേങ്ങയും പഞ്ചസാരയും ഏലയ്ക്കയും ചേര്‍ത്ത് ഇളക്കി വെയ്ക്കുക. ഒരു പാന്‍ അടുപ്പില്‍ വെച്ച് ദോശ ഉണ്ടാക്കുക.ദോശഒരു വശം തിരിചിട്ടതിനു ശേഷം തേങ്ങ-പഞ്ചസാര മിക്സ് , ദോശയുടെ പകുതി ഭാഗത്ത് പരത്തി വെച്ച് ദോശ മടക്കുക. അട പാകത്തിന് രണ്ടു സൈഡും മൂപ്പിചെടുക്കുക. ചൂടോടെ ഉപയോഗിക്കുക.

1 comment:

  1. ഒന്ന് പരീക്ഷിക്കണം. എനിക്ക് അട വല്യ ഇഷ്ടമാണ്.. പുതിയ റെസിപിയൊന്നും ഇല്ലേ

    ReplyDelete