Sunday, July 4, 2010

മുരിങ്ങക്കായ തോരന്‍

ആവശ്യമുള്ള സാധനങ്ങള്‍ 
1. മുരിങ്ങക്കായ - 250ഗ്രാം
2. പച്ചമുളക് - 1
3. മുളകുപൊടി - അര ടീസ്പൂണ്‍ 
4. മഞ്ഞള്‍പൊടി - കാല്‍ ടീസ്പൂണ്‍
5. വെളുത്തുള്ളി - 4 അല്ലി 
6. ജീരകം - കാല്‍ ടീസ്പൂണ്‍
7. തേങ്ങ - അര മുറി 
8. ഉള്ളി - 100 ഗ്രാം
9. എണ്ണ, ഉപ്പു , കറിവേപ്പില  - പാകത്തിന് 
തയ്യാറെടുപ്പ് 
മുരിങ്ങക്കാ
ചീകിയെടുത്ത് രണ്ടിച്ചു നീളത്തില്‍ കഷണങ്ങളാക്കുക. ഉള്ളി, പച്ചമുളക് ഇവ നീളത്തില്‍ കനം കുറച്ചു അരിയുക. 3 മുതല്‍ 7 വരയുള്ള ചേരുവകള്‍ ചതച്ചെടുക്കുക 
പാകം ചെയ്യുന്ന വിധം
മുരിങ്ങക്കായും, ഉള്ളിയും, പച്ചമുളകും  കൂടി ഒരു പാത്രത്തില്‍ എടുക്കുക.  അതിലക്ക് തയ്യാറാക്കി വെച്ചിരിക്കുന്ന അരപ്പ്, ഉപ്പു, കറിവേപ്പില, മുരിങ്ങക്കായ വേവാന്‍ ആവശ്യമായ വെള്ളം ഇവ ചേര്‍ത്ത് ഇളക്കിവയ്ക്കുക. വെന്തു പാകമാകുമ്പോള്‍ കടുകുവരത്തിട്ടു ഇളക്കി ഉപയോഗിക്കുക.


2 comments:

  1. മുരിങ്ങ്ക്കായ പള്‍പ്പ് ചുരണ്ടിയെടുത്ത് ഇതേ രീതിയില്‍ തോരനുണ്ടാക്കി...നന്നായിരുന്നു...:)

    ReplyDelete
    Replies
    1. വളരെ സന്തോഷം. തുടര്‍ന്നും വിലപ്പെട്ട അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു.

      Delete