1. പച്ചരി - 2 നാഴി
2. തേങ്ങ - 1
3. ചോറ് - 2 ടേബിള്‍ സ്പൂണ്‍
തയ്യാറെടുപ്പ്
പച്ചരി 4 മണിക്കൂര്‍ കുതിര്‍ത്ത് നന്നായി അരച്ചെടുക്കുക. തേങ്ങാവെള്ള ത്തില്‍ 2 സ്പുണ്‍ പഞ്ചസാരകൂടി ചേര്‍ത്ത് വെയ്ക്കുക. അത് ചേര്‍ത്ത് അരിയാട്ടിയാല്‍ കൂടുതല്‍ സ്വാദുണ്ടാകും.തേങ്ങ, ചോറ് എന്നിവ അരച്ച് ഇതില്‍ ചേര്‍ത്ത് നന്നായി ഇളക്കി വയ്ക്കുക.
പാകം ചെയ്യുന്ന വിധം
രാവിലെ അപ്പം ചുടുന്നതിനു മുമ്പായി ഉപ്പ്, 2 ടീസ്പൂണ്‍ പഞ്ചസാര എന്നിവ കൂടി ചേര്‍ത്ത് ഇളക്കുക. അപ്പച്ചട്ടി അടുപ്പത്തു വെച്ച് നന്നായി ചൂടാകുമ്പോള്‍ ഓരോതവി മാവു ഒഴിച്ച് ചട്ടി കൊണ്ടുതന്നെ കറക്കി പരത്തി അടയ്ക്കുക. വേവുമ്പോള്‍ തുറന്നു പാത്രത്തിലേക്ക് മാറ്റുക. ഇതു സ്വാദിഷ്ടവും എളുപ്പത്തില്‍ തയ്യാറാക്കാവുന്നതുമാണ്.
No comments:
Post a Comment