ആവശ്യമുള്ള സാധനങ്ങള്‍
1. കൊഞ്ചു - അര കിലോ
2. ഉള്ളി - 200 ഗ്രാം
3. പച്ചമുളക്- 3
4. ഇഞ്ചി - ചെറിയ കഷണം
5. വെളുത്തുള്ളി - ഇടത്തരം ഒരെണ്ണം
6. തക്കാളി - 1
7. തീയ്യല്‍പ്പൊടി - 4 ടേബിള്‍ സ്പൂണ്‍
8. ഉപ്പു, കറിവേപ്പില
9. മസാല - അര ടി.സ്പൂണ്‍
തയ്യാറെടുപ്പ്
പച്ചമുളക്, ഉള്ളി, തക്കാളി ഇവ നീളത്തില്‍ ചെറുതായി അരിയണം. വെളുത്തുള്ളി, ഇഞ്ചി എന്നിവ ചതച്ചിടുക. തേങ്ങ, മുളക്, മല്ലി, ഉലുവ, കുരുമുളക് ഇവ വറുത്തു തീയല്‍ പൊടി തയ്യാറാക്കുക. തീയല്‍പൊടി നന്നായി അരച്ചുവെയ്ക്കണം. തക്കാളി ഇടുന്നതിനു പകരം സ്വല്പം പുളി പിഴിഞ്ഞ് ചേര്‍ത്താലും മതിയാവും.
പാകം ചെയ്യുന്ന വിധം
ഒരു മഞ്ചട്ടി അടുപ്പത്തുവെച്ച് കടുക് വറുക്കുക.അതിലേക്കു ഉള്ളി, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില ഇവചേര്‍ത്ത് വഴറ്റുക. വൃത്തിയാക്കി വെച്ചിരിക്കുന്ന കൊഞ്ച് കൂടി ഇട്ടു വഴറ്റുക. അരച്ച് വെച്ചിരിക്കുന്ന തീയല്പൊടി, കൊഞ്ച് വേവാന്‍ ആവശ്യമായ വെള്ളത്തില്‍ കലക്കി ചേര്‍ക്കുക. ഉപ്പു പാകത്തിന് ചേര്‍ക്കുക. കൊഞ്ചു വെന്തു കഴിയുമ്പോള്‍ മസാലയും, തക്കാളിയും ചേര്‍ത്ത് ഇളക്കി ചെറുതീയില്‍ അടച്ചു വേവിക്കുക.കറി കുറുകി പാകമാകുമ്പോള്‍ കറിവേപ്പില കൂടി ഇട്ടു അടുപ്പില്‍ നിന്നും ഇറക്കി വെയ്ക്കുക.

No comments:
Post a Comment