ആവശ്യമുള്ള സാധനങ്ങള്‍
1. നെയ്മീന്‍ - 1കിലൊ
2. മുളകുപൊടി - 2 ടേബിള്‍ സ്പുണ്‍
3. മഞ്ഞള്‍പൊടി - അര ടീ സ്പുണ്‍
4. മല്ലിപ്പൊടി - 1 ടേബിള്‍ സ്പുണ്‍
5. ഉള്ളി - 8 എണ്ണം
6. തേങ്ങ - 1എണ്ണം
7. പച്ചമുളക് - 5
8. മാങ്ങാ - 1
9. ഉപ്പു, കറിവേപ്പില - പാകത്തിന്
10. തക്കാളി - 1
തയ്യാറെടുപ്പ്
മാങ്ങാ കനം കുറച്ചു നീളത്തില്‍ അരിയുക. മാങ്ങയുടെ പുളിയനുസരിച്ച് പാകത്തിന് ചേര്‍ക്കണം. 2-6 വരെയുള്ള ചേരുവകള്‍ നന്നായി അരയ്ക്കണം. നെയ്മീന്‍ വലിയ കഷണങ്ങളാക്കുക.
പാകം ചെയ്യുന്നവിധം
ഒരു മഞ്ചട്ടി അടുപ്പത്തുവെച്ച് അരപ്പ് കലക്കി മീന്‍ വേകാന്‍ ആവശ്യത്തിനു വെള്ളം ചേര്‍ത്ത് വെയ്ക്കുക. പച്ചമുളക്, ഉപ്പു, കറിവേപ്പില, മാങ്ങാ അരിഞ്ഞത് എന്നിവ ചേര്‍ക്കുക. നന്നായി തിളച്ചു കഴിയുമ്പോള്‍ മീന്‍ കഷണങ്ങള്‍ അതിലേക്കിടുക. മീന്‍ വെന്തുകഴിയുമ്പോള്‍ തക്കാളി അരിഞ്ഞിടുക. കറി നന്നായി കുറുകി എണ്ണ മുകളില്‍ തെളിയുമ്പോള്‍ കറിവേപ്പില ഇട്ടു ഇറക്കി വെയ്ക്കുക. കടുകുവറുത്തു ചേര്‍ത്താല്‍ സ്വാദ് കൂടും.
No comments:
Post a Comment